മനില: ഫിലിപ്പൈൻസിൽ ആഞ്ഞടിച്ച ഫാൻഫോൺ ചുഴലിക്കാറ്റിൽ മരണസംഖ്യ 28 ആയി. 12 പെരെ കാണാതായതായും രണ്ട് പേർക്ക് പരിക്കേറ്റെന്നും ഫിലിപ്പൈൻ ദേശീയ ദുരന്ത നിവാരണ മേല്‍നോട്ട സമിതി അറിയിച്ചു. ക്രിസ്‌മസ് രാത്രിയിലാണ് ഫിലിപ്പൈൻസ് തീരത്ത് ഫാൻഫോൺ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പ്രദേശത്തെ ജനങ്ങൾ താൽക്കാലിക ഷെൽട്ടറുകളിൽ തുടരുകയാണ്. കാറ്റഗറി ഒന്നിൽപ്പെടുന്ന ചുഴലിക്കാറ്റാണ് ഫാൻഫോൺ.
ഫാൻഫോൺ ചുഴലിക്കാറ്റ്; മരണസംഖ്യ 28 ആയി - ടൈഫൂൺ ബെൽറ്റ്
പസഫിക് റിങ് ഓഫ് ഫയർ, പസഫിക് ടൈഫൂൺ ബെൽറ്റ് എന്നീ മേഖലക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈൻസ്

ഫാൻഫോൺ ചുഴലിക്കാറ്റ്; മരണസംഖ്യ 28 ആയി
പ്രാദേശികമായി ഫാൻഫോണിനെ ടൈഫൂൺ ഉർസുല എന്ന പേരാണ് നൽകിയിരിക്കുന്നത്. 185,000 ത്തിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടെന്നും 43,000 പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയതായും എൻഡിആർആർഎംസി അറിയിച്ചു. പസഫിക് റിങ് ഓഫ് ഫയർ, പസഫിക് ടൈഫൂൺ ബെൽറ്റ് എന്നീ മേഖലക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈൻസ്.