ജപ്പാൻ: ശക്തമായ ഫാക്‌സായ് ചുഴലിക്കാറ്റ് ടോക്കിയോ തീരം തൊട്ടു. പുലർച്ചെ മൂന്ന് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. 210 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ടോക്യോയിൽ കനത്ത മഴ പെയ്യുന്നുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിലും മറ്റ് ദുരന്തങ്ങളും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
ഫാക്‌സായ് ചുഴലിക്കാറ്റ് ടോക്കിയോ തീരത്ത് - ഫാക്‌സായ് ചുഴലിക്കാറ്റ്
നിരവധി ട്രെയിൻ സർവീസുകളും, ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ഫാക്‌സായ് ചുഴലിക്കാറ്റ് ഇന്ന് ടോക്കിയോ തീരം തൊടും
നിരവധി ട്രെയിൻ സർവീസുകളും, ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 40,000 ത്തോളം തീര പ്രദേശവാസികളോട് മാറിത്താമസിക്കാൻ നിർദേശം നൽകി. കാന്‍റോ , ഷിജുവോക, ഇസു എന്നിവിടങ്ങളിൽ പരമാവധി കാറ്റിന്‍റെ വേഗത മണിക്കൂറിൽ 144 കിലോമീറ്ററാണ്.
Last Updated : Sep 9, 2019, 3:23 AM IST