കാബൂൾ:കാബൂളിലെ പിഡി 12ൽ ശനിയാഴ്ച രാവിലെ നടന്ന സ്‌ഫോടനത്തിൽ അഫ്ഗാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. നഗരത്തിന്‍റെ കിഴക്ക് പുൾ-ഇ-ചാർക്കി പ്രദേശത്താണ് സംഭവം.
അഫ്ഗാനിസ്ഥാനിൽ സ്ഫോടനത്തിൽ രണ്ട് മനുഷ്യാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടു - UN
അഫ്ഗാനിസ്ഥാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ (യുനാമ) സംഭവത്തിൽ അപലപിച്ചു
അഫ്ഗാനിസ്ഥാനിൽ സ്ഫോടനത്തിൽ രണ്ട് മനുഷ്യാവകാശപ്രവർത്തകർ കൊല്ലപ്പെട്ടു
ഫാത്തിമ ഖലീൽ (24), ജാവിദ് ഫോളദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും എഐഎച്ച്ആർസിയിലെ ജീവനക്കാരാണ്. ഇവർ ഇരുവരും ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് സ്ഫോടനം നടന്നത്. ഇത് ഒരു കാന്തിക സ്ഫോടനമാണെന്ന് കാബൂൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ (യുനാമ) സംഭവത്തിൽ അപലപിച്ചു.