കേരളം

kerala

ETV Bharat / international

ഇസ്രായേൽ സേനയുടെ വെടിവെയ്പ്പിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടു

മസ്ജിദുല്‍ അഖ്സയിലേക്ക്  പ്രവേശിക്കാൻ ശ്രമിച്ച യുവാവിനെയാണ് ഇസ്രയേലി സേന വെടി വെച്ച് കൊന്നത്

പ്രതീകാത്മക ചിത്രം

By

Published : May 31, 2019, 8:13 PM IST

ജെറുസലേം: ഇസ്രായേലി സേനയുടെ വെടിവെയ്പ്പിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. രണ്ടിടത്തായിട്ടാണ് സംഭവം. വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ഥനക്കായി (ജുമുഅ) മസ്ജിദുല്‍ അഖ്സയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച യുവാവിനെ ഇസ്രായേലി സേന വെടിവെച്ച് കൊല്ലുകയായിരുന്നു. ഹെബ്രോൺ സ്വദേശി അബ്ദുല്ല ലോയ ഖയിത്താണ് കൊല്ലപ്പെട്ടത്.

കിഴക്കെ ഇസ്രായേലിൽ രണ്ട് ഇസ്രായേലികളെ കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ച ഒരു പലസ്തീന്‍ യുവാവിനെ ഇസ്രായേലി പൊലീസ് വെടിവെച്ചു കൊന്നു. ഇയാളുടെ പേര് പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇയാൾ പരിക്കേൽപ്പിച്ചവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് ഇസ്രായേലി പൊലീസ് വക്താവ് മിക്കി റോസെൻഫൽഡ് പറഞ്ഞു.

ABOUT THE AUTHOR

...view details