ഖൈബർ പഖ്തുൻഖ്വയിൽ ബോംബ് സ്ഫോടനം; രണ്ട് പാക് സൈനികർ മരിച്ചു - Khyber Pakhtunkhwa
രണ്ട് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച ഖൈബർ പഖ്തുൻഖ്വയിലെ മിറാൻഷാ നഗരത്തിൽ തീവ്രവാദികൾ പട്രോളിംഗ് വാഹനത്തെ ലക്ഷ്യമാക്കി നടത്തിയ ബോംബ് ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്.
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ അജ്ഞാത തീവ്രവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച ഖൈബർ പഖ്തുൻഖ്വയിലെ മിറാൻഷാ നഗരത്തിൽ തീവ്രവാദികൾ പട്രോളിംഗ് വാഹനത്തെ ലക്ഷ്യമാക്കി നടത്തിയ ബോംബ് ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം നടന്ന രണ്ട് ഭീകരാക്രമണങ്ങളിൽ ഏഴ് അർദ്ധസൈനികർ കൊല്ലപ്പെട്ടിരുന്നു.