ക്രൂസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു - കോവിഡ്-19
ഇന്ത്യക്കാരായ 132 ജീവനക്കാരും ആറ് യാത്രക്കാരുമാണ് കപ്പലില്‍ ഉള്ളത്
ടോക്കിയോ: കൊറോണ വൈറസ് ബാധയുടെ വ്യാപനത്തെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ക്രൂസ് കപ്പലില്‍ ഇന്ത്യക്കാരായ രണ്ട് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ത്യക്കാരായ 132 ജീവനക്കാരും ആറ് യാത്രക്കാരുമാണ് കപ്പലില്‍ ഉള്ളത്. ഇതുവരെ 355 പേരില്‍ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം പുതിയതായി 137 പേരില്‍ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് ഇന്ത്യക്കാര്‍ക്കും വിദ്‌ഗധ ചികിത്സ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ കൂടാതെ ഇന്ത്യക്കാരായ മൂന്ന് കപ്പല്‍ ജീവനക്കാര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 3,711 യാത്രക്കാരാണ് ആകെ കപ്പലില്‍ ഉള്ളത്. കോവിഡ്-19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് ഫെബ്രുവരി ആദ്യമാണ് ആഢംബരക്കപ്പലായ ഡയമണ്‍ഡ് പ്രിന്‍സസ് എന്ന കപ്പല്‍ ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടത്.