സിംഗപ്പൂരിൽ രണ്ട് ഇന്ത്യൻ പൗരമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ വൈറസ് സിംഗപ്പൂർ
പുതുതായി 334 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്
സിംഗപ്പൂർ: രണ്ട് ഇന്ത്യൻ പൗരന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സിംഗപ്പൂരിലെ ആകെ കൊവിഡ് രോഗികൾ 51,531 ആയി. വർക്ക് പാസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ 39കാരനും 29കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 334 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഡോർമെറ്ററികളിൽ കഴിയുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 45,893 പേർ കൊവിഡ് മുക്തരായെന്നും 185 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.