കേരളം

kerala

ETV Bharat / international

തുര്‍ക്കിയിലെ കാട്ടുതീ കെടുത്താൻ റഷ്യ സഹായമെത്തിച്ചു

കഴിഞ്ഞ ദിവസങ്ങളിലായി തുർക്കിയിലെ മെഡിറ്ററേനിയൻ, ഈജിയൻ പ്രദേശങ്ങളിലായി ഉണ്ടായ ശക്തമായ കാട്ടുതീയിൽ ഇതുവരെ ആറ് പേർ മരിച്ചതായും 183 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

Turkey Wildfires  തുർക്കി  തുർക്കി കാട്ടുതീ  കാട്ടുതീ  തുർക്കിയിൽ കാട്ടുതീ  തുർക്കിക്ക് സഹായവുമായി റഷ്യ  കാട്ടുതീ കെടുത്താൻ തുർക്കിക്ക് സഹായവുമായി റഷ്യ  Russia Sends Planes and Helicopters Helicopters to Help Turkey Put Out Wildfires  Russia SendsPlanes and Helicopters to Help Turkey  മോസ്കോ  moscow  russia  റഷ്യ  തുർക്കി  ഐഎൽ-76  il-76  mi-8  mi-8 Helicopters  il-76 Planes
തുർക്കിക്ക് സഹായവുമായി റഷ്യ

By

Published : Jul 31, 2021, 9:08 PM IST

മോസ്കോ: തുർക്കിയുടെ തെക്കൻ ഭാഗത്തുണ്ടായ അതിശക്തമായ കാട്ടുതീ കെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തേക്ക് സഹായമെത്തിക്കുന്നതിന്‍റെ ഭാഗമായി റഷ്യ അഞ്ച് ഐഎൽ-76 വിമാനങ്ങളും മൂന്ന് എംഐ-8 ഹെലികോപ്‌ടറുകളും അയച്ചതായി തുർക്കി പ്രസിഡൻഷ്യൽ ഓഫീസ് അറിയിച്ചു.

നേരത്തേ തുർക്കി പ്രധാനമന്ത്രി റെജബ് ത്വയ്യിബ് എർദോഗനുമായി ചർച്ച നടത്തിയ റഷ്യൻ പ്രധാനമന്ത്രി വ്ളാഡിമര്‍ പുടിൻ, അങ്കാരയിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ വേണ്ടുന്ന സഹായം മോസ്‌കോ നൽകുമെന്ന് അറിയിച്ചിരുന്നു. റഷ്യക്ക് നന്ദി അറിയിച്ച എർദോഗൻ എത്രയും വേഗം സ്ഥിതി സാധാരണ നിലയിലാകാൻ പുടിൻ ആശംസിച്ചുവെന്നും പറഞ്ഞു.

ALSO READ:ടാഹോ തടാകത്തിനടുത്ത് വിമാന അപകടം; ആറ് മരണം

കഴിഞ്ഞ ദിവസങ്ങളിലായി തുർക്കിയിലെ മെഡിറ്ററേനിയൻ, ഈജിയൻ പ്രദേശങ്ങളിലായി ഉണ്ടായ ശക്തമായ കാട്ടുതീയിൽ ഇതുവരെ ആറ് പേർ മരിച്ചതായും 183 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ABOUT THE AUTHOR

...view details