കേരളം

kerala

ETV Bharat / international

തുര്‍ക്കിയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഏപ്രില്‍ 23ന് തുറക്കും - തുര്‍ക്കിയിലെ ബഹിരാകാശ ഗേവഷണ കേന്ദ്രം

ലോകത്ത് ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ തുര്‍ക്കിയും ഉള്‍പ്പെട്ടതായി ബര്‍സ ചേമ്പര്‍ ഓഫ് കൊമേഴ്സ് തലവന്‍ ഇബ്രാഹീം ബുര്‍കേ പറഞ്ഞു

First space training centre in Turkey  Turkey to open first space training centre  Gokmen Space and Aviation Training Center  Turkey's first space training center in city of Bursa  Turkey's National Sovereignty and Children's Day  ബഹിരാകാശ ഗേവഷണ കേന്ദ്രം ഏപ്രില്‍ 23ന് തുറക്കും  തുര്‍ക്കിയിലെ ബഹിരാകാശ ഗേവഷണ കേന്ദ്രം  ഗോക്മാന്‍ സ്പേസ് ആന്‍ഡ് ഏവിയേഷന്‍ ട്രെയിനിങ്ങ് സെന്‍റര്‍
തുര്‍ക്കിയിലെ ബഹിരാകാശ ഗേവഷണ കേന്ദ്രം ഏപ്രില്‍ 23ന് തുറക്കും

By

Published : Feb 23, 2020, 6:01 PM IST

അങ്കാറ:രാജ്യത്തെ ആദ്യ ബഹിരാകാശ ഗവേഷണ കേന്ദ്രം ആരംഭിക്കാനൊരുങ്ങി തുര്‍ക്കി. ഏപ്രില്‍ 23നാണ് ബര്‍സയില്‍ ഗോക്മാന്‍ സ്പേസ് ആന്‍ഡ് ഏവിയേഷന്‍ ട്രെയിനിങ് സെന്‍റര്‍ ആരംഭിക്കുക. ദേശീയ പരമാധികാര ദിനവും ശിശുദിനവും ഈ ദിവസമാണ് ആഘോഷിക്കുന്നത്. മുസ്തഫ കെമാല്‍ അറ്റതുര്‍ക്കിനോടുള്ള ആദര സൂചകമായാണ് ആഘോഷം. ആദ്യഘട്ടത്തില്‍ 154 ഇന്‍ററാക്ടീവ് മെക്കാനിസങ്ങള്‍, ഇന്നവേഷന്‍ സെന്‍റര്‍, മോഡേണ്‍ ഫ്ലൈറ്റ് സിമുലേറ്റര്‍ തുടങ്ങി ബഹിരാകാശ പരിശീലനത്തിന് വേണ്ട എല്ലാ കാര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

സോളാര്‍ സിസ്റ്റം, ബഹിരാകാശ അന്തരീക്ഷം, ക്ഷീരപദം തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. ലോകത്ത് ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കുന്ന രാജ്യങ്ങളുെട പട്ടികയില്‍ തുര്‍ക്കിയും ഉള്‍പ്പെട്ടതായി ബര്‍സ ചേമ്പര്‍ ഓഫ് കൊമേഴ്സ് തലവന്‍ ഇബ്രാഹീം ബുര്‍കെ പറഞ്ഞു. രാജ്യത്തിന് തദ്ദേശീയരായ ബഹിരാകാശ യാത്രികരെ ആവശ്യമാണ്. മാത്രമല്ല സ്വയം വികസിപ്പിച്ചെടുത്ത ഒരു ബഹിരാകാശ ഉപഗ്രഹത്തെ ബ്രഹ്മണ പദത്തില്‍ എത്തിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details