ഒസാക്ക: ദക്ഷിണ കൊറിയയുടെ അതിർത്തി മേഖലയിൽ ഉത്തര കൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നിനെ കൂടികാഴ്ച്ചയ്ക്ക് ക്ഷണിച്ച് ഡോണാൾഡ് ട്രംപ്. ഇന്ന് ജപ്പാനിലെ ഒസാക്കയിൽ വെച്ച് നടക്കുന്ന ഗ്രുപ്പ് ഓഫ് ട്വന്‍റി ഉച്ചകോടിയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്‍റിനൊപ്പം ദക്ഷിണ കൊറിയയിലേക്ക് പോകാനിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ ട്വീറ്റ്.
അതിർത്തി മേഖലയിൽ കിമ്മുമായി കൂടികാഴ്ച നടത്താമെന്ന് ട്രംപ് - ഉത്തര കൊറിയ
"ചൈനീസ് പ്രസിഡന്‍റിനൊപ്പം ദക്ഷിണ കൊറിയയിലേക്ക് യാത്ര തിരിക്കും. അവിടെ കിം ജോങ് ഉൻ ഉണ്ടെങ്കിൽ കൈ നൽകാം" -ഡോണാള്‍ഡ് ട്രംപ് (അമേരിക്കന്‍ പ്രസിഡന്‍റ്)
താൻ ഇന്ന് ജപ്പാനിൽ നിന്ന് ചൈനീസ് പ്രസിഡന്‍റിനൊപ്പം ദക്ഷിണ കൊറിയയിലേക്ക് യാത്ര തിരിക്കുമെന്നും അവിടെ കിം ജോങ് ഉൻ ഉണ്ടെങ്കിൽ അദ്ദേഹത്തെ അതിർത്തി മേഖലയിൽ വച്ച് കണ്ടുമുട്ടി കൈ നൽകാമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഈ വർഷം ആദ്യം വിയറ്റ്നാമിൽ നടപ്പാക്കുക ലക്ഷ്യമാക്കി ട്രംപും കിമ്മുമായി നടത്തിയ ഉച്ചകോടി എങ്ങുമെത്താതെ അവസാനിച്ചിരുന്നു. കൊറിയൻ ഉപദ്വീപിൽ ആണവനിരായുധീകരണം എന്ന ലക്ഷ്യം നടപ്പാക്കുക സംബന്ധിച്ചാണ് ഇരുവരും കൂടികാഴ്ച നടത്തിയത്.
ഏഷ്യയിൽ എത്തുന്ന സാഹചര്യത്തിൽ ട്രംപുമായി കൂടികാഴ്ച സാധ്യമാകുമോയെന്ന് കിം അന്വേഷിച്ചിരുന്നു. എന്നാൽ താൻ ഒരുപാട് പേരുമായി കൂടികാഴ്ച നടത്തുന്നുണ്ടെന്നും അദ്ദേഹവുമായി വേറൊരു രീതിയിലാവും സംസാരിക്കുകയെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി.