പ്യോങ്യാങ്: അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധ സമാന അന്തരീക്ഷം മറികടന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഉത്തരകൊറിയയിലെത്തി. കൊറിയൻ അതിർത്തിയിലെ സൈനിക മുക്ത മേഖലയിലെത്തിയ ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ കൂടിക്കാഴ്‌ച നടത്തി.
ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്‍റ് ഉത്തര കൊറിയൻ അതിർത്തിയിൽ പ്രവേശിക്കുന്നത്. ഇരുനേതാക്കളും തമ്മിൽ വിവിധ കാര്യങ്ങളിൽ ചർച്ച നടത്തിയെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാല്‍ കൂടിക്കാഴ്‌ച വെറും നാടകമാണെന്നാണ് വിമർശകരുടെ ആരോപണം. ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത്. നേരത്തെ നടത്തിയ കൂടിക്കാഴ്‌ചയിൽ ആണവ നിർവ്യാപനം സംബന്ധിച്ച ചർച്ചയുണ്ടായെങ്കിലും ഒന്നും നടപ്പിലായില്ല. ഇതാണ് വിമർശകരുടെ ആക്ഷേപത്തിന് കാരണമായത്.
ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ നിലവിലെ ലോകസാഹചര്യത്തിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച പ്രതീക്ഷ നൽകുന്നതാണെന്ന് വാദിക്കുന്നവരുമുണ്ട്. ദക്ഷിണകൊറിയയേയും ഉത്തര കൊറിയയേയും വേർതിരിക്കുന്ന കോൺക്രീറ്റ് ബ്ളോക്ക് മറികടന്നാണ് ട്രംപ് ഉത്തരകൊറിയൻ മണ്ണില്‍ പ്രവേശിച്ചത്.
കൂടിക്കാഴ്‌ച വെറും നാടകമാണെന്നാണ് വിമർശകർ 1953 മുതല്‍ ഇരുപക്ഷവും അംഗീകരിച്ച ഇവിടെ സൈനിക സാന്നിദ്ധ്യമില്ല. ശത്രുരാജ്യത്ത് എത്തി ട്രംപ് നടത്തിയ ചരിത്ര സന്ദർശനം അമേരിക്ക - ഉത്തരകൊറിയ ബന്ധത്തില്‍ വഴിത്തിരിവാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.