യാങ്കൂൺ:മ്യാന്‍മറില്‍ സർക്കാർ ജീവനക്കാർക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിനുകളിലൊന്നാണിത് .സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നവരെ വിചാരണ ചെയ്യണമെന്ന് യൂണിയൻ പ്രതിജ്ഞ എടുത്തതായി മ്യാൻമർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നവരെ വിചാരണ ചെയ്യുമെന്ന് മ്യാൻമറിലെ തൊഴിലാളി യൂണിയനുകൾ
അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നവരെ വിചാരണ ചെയ്യണമെന്ന് കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് പ്രതിജ്ഞ എടുത്തതായി മ്യാൻമർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സിവിൽ നിയമ ലംഘനങ്ങളെ പിന്തുണച്ച് മ്യാൻമറിലെ തൊഴിലാളി യൂണിയനുകൾ
പ്രതിഷേധിക്കുന്ന ജീവനക്കാരെ രാജിവെക്കാൻ നിർബന്ധിക്കുന്ന അധികൃതരുടെ നടപടിയിൽ യൂണിയൻ അപലപിച്ചു. ഇത്തരത്തിൽ സൈന്യത്തിന്‍റെ ഭാഗത്ത് നിന്ന് അതിക്രമങ്ങൾ നേരിട്ട ജീവനക്കാർക്ക് സൗജന്യ ചികിത്സാ സഹായങ്ങൾ നൽകുമെന്നും യൂണിയൻ അറിയിച്ചു. ഈ മാസം ഒന്നാം തിയതി ആണ് മ്യാൻമർ സൈന്യം ആങ് സാൻ സ്യൂചി അടക്കമുള്ള പ്രധാന നേതാക്കളെയെല്ലാം തടവിലാക്കി രാജ്യത്തിന്‍റെ അധികാരം പിടിച്ചെടുത്തത്.