കേരളം

kerala

ETV Bharat / international

ഫിലിപ്പൈന്‍സില്‍ ഉര്‍സുല ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 41 ആയി - typhoon urzula

ഉര്‍സുല ചുഴലിക്കാറ്റില്‍ മരിച്ചവരുടെ  എണ്ണം 41 ആയി ഉയര്‍ന്നു. 28 പേര്‍ക്ക് പരിക്കേറ്റു. 12 പേരെ കാണാതായി

latest philipines  typhoon urzula  ഫിലിപ്പെന്‍സില്‍ ആഞ്ഞടിച്ച ഉര്‍സുല ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 41 ആയി
ഫിലിപ്പെന്‍സില്‍ ആഞ്ഞടിച്ച ഉര്‍സുല ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 41 ആയി

By

Published : Dec 29, 2019, 5:22 PM IST

മനില: മധ്യ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഉര്‍സുല ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 28 പേര്‍ക്ക് പരിക്കേറ്റു. 12 പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. ഫിലിപ്പൈന്‍സ് വെസ്റ്റേണ്‍ വിസായസ് അഡിമിനിസ്ട്രേറ്റീവ് മേഖലയിലാണ്‌ ഏറ്റവും കൂടുതല്‍ മരണനിരക്ക്. 20 പേരാണ് ഇവിടെ മരിച്ചത്. ഈസ്റ്റേണ്‍ വിസായസില്‍ പതിമൂന്നും മിമാരോപയില്‍ ഏഴും സെന്‍ട്രല്‍ വിസായസില്‍ ഒരാളും മരിച്ചു. ഡിസംബര്‍ ഇരുപത്തിനാലിനാണ് കനത്ത മഴയോടും കാറ്റോടും കൂടി ഉര്‍സുല ചുഴലിക്കാറ്റ് മധ്യ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ രണ്ടായിരത്തോളം വീടുകള്‍ക്കും 55 സ്കൂളുകള്‍ക്കും നാശനഷ്ടമുണ്ടായി. 150 നഗരങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. ദുരന്തത്തെ തുടര്‍ന്ന് ഏകദേശം 44,000 പേരെ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details