കേരളം

kerala

ETV Bharat / international

ഇറാഖില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; മരണം 25ആയി - ഇറാഖ് ലേറ്റസ്റ്റ് ന്യൂസ്

ഡ്രോണ്‍ അക്രമണത്തില്‍ 51പേര്‍ക്ക് പരിക്കേറ്റു. ഇറാഖിലെ ഷിയ അര്‍ദ്ധസൈനിക വിഭാഗമായ കത്തെയ്ബ് ഹെസബോലയ്ക്കെതിരെയാണ് യു.എസ് ആക്രമണം.

Iraq  US Iraq  Iraq attacks  US attack  ഇറാഖില്‍ യു.എസ് ഡ്രോണാക്രമണം  ഇറാഖ് ലേറ്റസ്റ്റ് ന്യൂസ്  US attacks in Iraq rises to 25
ഇറാഖില്‍ യു.എസ് ഡ്രോണാക്രമണം; മരണം 25ആയി

By

Published : Dec 30, 2019, 1:07 PM IST

ബാഗ്‌ദാദ്:ഇറാഖില്‍ യു.എസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മരണം 25ആയി. 51പേര്‍ക്ക് പരിക്കേറ്റു. ഞായാറാഴ്‌ച രാത്രിയാണ് ഇറാഖിലെ ഷിയ അര്‍ദ്ധസൈനിക വിഭാഗമായ കത്തെയ്ബ് ഹെസബോലയ്ക്കെതിരെ യു.എസിന്‍റെ ഡ്രോണ്‍ ആക്രമണമുണ്ടായത്.

ഇറാഖിലെയും സിറിയയിലെയും അഞ്ച് കത്തെയ്ബ് ഹെസബോല കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. അടുത്തിടെ വടക്കന്‍ ഇറാഖി നഗരമായ കിര്‍ക്കുക്കില്‍ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇവര്‍ നടത്തിയ ആക്രമണത്തില്‍ ഒരു യു.എസ് സൈനികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതിന് പ്രതികാരമായാണ് യു.എസ് ആക്രമണം. കത്തെയ്ബ് ഹെസബോല വിഭാഗത്തെ നേരത്തെ വാഷിംഗ്‌ടണ്‍ ഭീകരവാദികളായി പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details