ഫിലിപ്പീൻസിൽ ഭൂചലനം; മരണസംഖ്യ എട്ടായി - ഫിലിപ്പീൻസിൽ ഭൂചലനം; മരണസംഖ്യ എട്ടായി
റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫിലിപ്പീൻസിൽ ഉണ്ടായത്
ഫിലിപ്പീൻസിൽ ഭൂചലനം; മരണസംഖ്യ എട്ടായി
മനില: തെക്കൻ ഫിലിപ്പീൻസിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. 149 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡാവാവോ ഡെൽ സുർ പ്രവിശ്യയിലെ മഗ്സെയ്‌സെ പട്ടണത്തിന് തെക്കുകിഴക്കായി ഏകദേശം 4.8 കിലോമീറ്റർ അകലെയായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഡാവാവോ ഡെൽ സുർ പ്രവിശ്യയിൽ 1,500 കെട്ടിടങ്ങൾ തകർന്നു. പഡാഡയിൽ മൂന്ന് പേരും മാതാനാവോയിൽ രണ്ട് പേരും ബൻസാലാനിലും മഗ്‌സേസെയിലും ഹാഗനോയിയിലും ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Last Updated : Dec 17, 2019, 3:24 PM IST