കേരളം

kerala

ETV Bharat / international

ടോക്കിയോയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു - ജപ്പാൻ കൊവിഡ്

ടോക്കിയോയിൽ 200 ലധികം കൊവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്‌തു. മരണസംഖ്യ 200 കടന്നു.

Tokyo covid  japan covid  osaka covid  ടോക്കിയോ കൊവിഡ്  ജപ്പാൻ കൊവിഡ്  ഒസാക്ക കൊവിഡ്
ടോക്കിയോയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു

By

Published : Jul 22, 2020, 5:00 PM IST

ടോക്കിയോ:ടോക്കിയോയിൽ 200ലധികം കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ജപ്പാൻ തലസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. 14 ദിവസം തുടർച്ചയായി 100ലധികം കേസുകളാണ് ടോക്കിയോയിൽ നിന്നും റിപ്പോർട്ട് ചെയ്‌തത്. എന്നാൽ കഴിഞ്ഞയാഴ്‌ച മുതൽ 200 കേസുകളായി വർധിച്ചു. ടോക്കിയോയിലെ മരണസംഖ്യ 200 കവിഞ്ഞു. ഒസാക്കയിൽ 120 കൊവിഡ് കേസുകളാണ് ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തതെന്ന് ഗവർണർ ഹിരോഫുമി യോഷിമുര അറിയിച്ചു. രോഗബാധിതരിൽ 70 ശതമാനവും 30 വയസിനും അതിൽ താഴെയുള്ളവരുമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details