കേരളം

kerala

ETV Bharat / international

ടോക്കിയോയില്‍ കൊവിഡ് ബാധ കൂടുന്നു; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി - ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

അവധിക്കാലമായതോടെ ടോക്കിയോയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടകുന്നതായി റിപ്പോര്‍ട്ടുകള്‍. തിരക്കേറിയ സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Tokyo sets new daily record with 949 Covid-19 cases amid holidays  Tokyo  Covid-19  Corona Virus  അവധിക്കാലമെത്തിയതോടെ ടോക്കിയോയിലെ കൊവിഡ് ബാധ കൂടുന്നു; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി  ടോക്കിയോ  കൊവിഡ്-19  ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി  കൊറോണ വൈറസ്
അവധിക്കാലമെത്തിയതോടെ ടോക്കിയോയിലെ കൊവിഡ് ബാധ കൂടുന്നു; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

By

Published : Dec 26, 2020, 5:17 PM IST

ടോക്കിയോ: ജപ്പാന്‍റെ തലസ്ഥാന നഗരമായ ടോക്കിയോയിൽ 949 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച 888 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം 800 കടന്നു. പുതുവത്സര അവധിക്കാലമായതോടെയാണ് ടോക്കിയോയില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55,800 ആയി. ഇതില്‍ 81 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അവധിക്കാലത്തെ തിരക്കേറിയ സ്ഥലങ്ങളിലുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ ആവശ്യപ്പെട്ടു.

For All Latest Updates

ABOUT THE AUTHOR

...view details