മൂന്ന് ജപ്പാൻകാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു - corona virus
ബുധനാഴ്ച വുഹാനിൽ നിന്ന് രക്ഷപ്പെടുത്തിയ 200ലധികം യാത്രക്കാരിലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
ടോക്കിയോ:വുഹാനിൽ നിന്ന് രക്ഷപ്പെടുത്തിയ ജപ്പാനിൽ നിന്നുള്ള 200 പേരിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യവയസ്‌കരായ രണ്ട് പുരുഷന്മാർക്കും ഒരു സ്‌ത്രീക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ മൂവരും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ചൈനയിൽ നിന്ന് ജപ്പാനിലേക്ക് മടങ്ങിയ 200ലധികം യാത്രക്കാരിലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരണം. അതേ സമയം ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരണം 170 ആയി. വൈറസ് ബാധയുടെ സാഹചര്യത്തിൽ ചൈനയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.