ബാങ്കോക്കില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം
പ്രധാനമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ബാങ്കോക്ക്: ബാങ്കോക്കില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭം പുരോഗമിക്കുന്നു. പ്രക്ഷോഭത്തിന്‍റെ ഭാഗമായി സമരക്കാര്‍ ഏകാധിപത്യത്തിനെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. 13000 പേരാണ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി പ്രയൂത്ത് ചാൻ-ഓക്കെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. വിയർപ്പിന്‍റെ ഓരോ തുള്ളിയും തായ്‌ലൻഡിന്‍റെ ഭാവിക്കാണ്, “അങ്കിളിനെ ഒഴിവാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം നടക്കുന്നത്. അങ്കിൾ ടു എന്നാണ് പ്രയൂത്തിന്‍റെ വിളിപ്പേര്. സമ്പൂർണ്ണ ജനാധിപത്യം പുനസ്ഥാപിക്കുമെന്ന് കരുതി കഴിഞ്ഞ കൊല്ലം നടന്ന തെരഞ്ഞെടുപ്പ് സൈന്യത്തെ ഉപയോഗിച്ച് പ്രയൂത്ത് അട്ടിമറിച്ചെന്നും തുടര്‍ന്നുള്ള ഭരണം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കും തള്ളിവിട്ടെന്നുമാണ് ആരോപണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതും പ്രശ്നങ്ങള്‍ക്ക് വഴി വച്ചു. മറ്റ് പ്രവിശ്യകളിലും കൂട്ടയോട്ടം ഞായറാഴ്ച സംഘടിപ്പിച്ചിരുന്നു. ഇതുവരെ നടന്ന പ്രക്ഷോഭത്തില്‍ നൂറോളം പേര്‍ക്ക് മരണം സംഭവിച്ചിട്ടുണ്ട്.