ഇസ്താൻബുൾ: രാജ്യത്ത് നിന്ന് 18,000 കുടിയേറ്റക്കാർ യൂറോപ്യൻ അതിർത്തികളിലേക്ക് പോയെന്ന് തുർക്കി പ്രസിഡന്‍റ് റസിപ് തയ്യിപ് എർദോഗൻ. 3.7 ദശലക്ഷം സിറിയൻ അഭയാർഥികൾക്കും അഫ്‌ഗാനിസ്ഥാൻ പോലുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാർക്കും തുർക്കി അഭയ സ്ഥാനമാണ്. യൂറോപ്യൻ യൂണിയനുമായുള്ള കരാർ പ്രകാരം യൂറോപ്പിലേക്ക് പോകുന്നതിന് അഭയാർഥികൾക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍ യൂറോപ്യൻ യൂണിയനുമായുള്ള കരാർ എർദോഗൻ ലംഘിച്ചതായാണ് ആരോപണം.
ആയിരക്കണക്കിന് കുടിയേറ്റക്കാർ യൂറോപ്പിലേക്ക് കടന്നതായി എർദോഗൻ
3.7 ദശലക്ഷം സിറിയൻ അഭയാർഥികൾക്കും അഫ്‌ഗാനിസ്ഥാന്‍ പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കും തുർക്കി അഭയം നല്‍കുന്നുണ്ട്. എന്നാല്‍ യൂറോപ്യൻ യൂണിയനുമായുള്ള കരാറിനെ തുടർന്ന് അവർ യൂറോപ്പിലേക്ക് പോകുന്നത് മുൻപ് തടഞ്ഞിരുന്നു
അതിർത്തി വാതിലുകൾ തുറക്കേണ്ടത് അനിവാര്യമാകുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് കുടിയേറ്റക്കാർക്ക് പോകാനായി വാതിലുകൾ തുറന്ന് കൊടുത്തത്. ഏകദേശം 18,000 കുടിയേറ്റക്കാർ യൂറോപ്പിലേക്ക് പോയെന്നും തുർക്കി പ്രസിഡന്‍റ് റസിപ് തയ്യിപ് എർദോഗൻ പറഞ്ഞു. വരും ദിവസങ്ങളില്‍ ഈ കണക്ക് 25,000 മുതല്‍ 30,000 വരെ ആകാമെന്നും പക്ഷെ ഇത് പിന്തുണയ്ക്കുന്ന തെളിവുകൾ നല്‍കിയിട്ടില്ലെന്നും പറഞ്ഞു. ഇനിയും അതിർത്തിയിലെ വാതിലുകൾ തുറന്നിടും. യൂറോപ്യൻ യൂണിയൻ വാഗ്‌ദാനങ്ങൾ പാലിക്കുന്നത് വരെ ഇത് തുറന്ന് തന്നെ കിടക്കും. അഭയാർഥികളെ പരിപാലിക്കേണ്ട ആവശ്യകത തുർക്കിക്ക് ഇല്ലെന്നും എർദോഗൻ കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 4000 പേരെ തടഞ്ഞതായി ഗ്രീക്ക് സർക്കാർ അറിയിച്ചു. അതിർത്തികൾ സംരക്ഷിക്കാൻ സർക്കാർ എന്തും ചെയ്യുമെന്നും ഗ്രീക്ക് വക്താവ് സ്റ്റെലിയോസ് പെറ്റ്സാസ് പറഞ്ഞു. അതിർത്തിയില്‍ ശനിയാഴ്ച കുടിയേറ്റക്കാരും ഗ്രീക്ക് പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് കണ്ണീർ വാതകവും ഉപയോഗിച്ചിരുന്നു.