ബാഗ്‌ദാദ്(ഇറാഖ്): യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്‌ച ബാഗ്‌ദാദില്‍ ജനക്കൂട്ടം തടിച്ചുകൂടി. അമേരിക്കയ്ക്ക് മരണം എന്ന മുദ്രാവാക്യവുമായി പുലർച്ചെ മുതൽ തന്നെ ജനങ്ങൾ ബാഗ്‌ദാദില്‍ എത്തിയിരുന്നു. സുലൈമാനിയുടെയും ഇറാനിലെ പരമോന്നത നേതാവായ അയത്തോള അലി ഖമേനിയുടെയും ചിത്രങ്ങൾ വഹിച്ച് ജനങ്ങള്‍ പ്രതിഷേധ ജാഥയും നടത്തി.
ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ - ഇറാനിയൻ ജനറലിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ
അമേരിക്കയ്ക്ക് മരണം എന്ന മുദ്രാവാക്യവുമായി പുലർച്ചെ മുതൽ തന്നെ ജനങ്ങൾ ബാഗ്‌ദാദില്‍ തടിച്ചുകൂടിയിരുന്നു
ഇറാനിയൻ ജനറലിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ
വെള്ളിയാഴ്ച കൊല്ലപ്പെട്ട ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫ്രണ്ടിന്‍റെ (പിഎംഎഫ്) രണ്ടാമത്തെ കമാൻഡറായ അബു മഹ്ദി അൽ മുഹന്ദീസിന്‍റെ മരണാനന്തര ചടങ്ങിലും ജനങ്ങൾ പങ്കെടുത്തു.