കേരളം

kerala

ETV Bharat / international

യുക്രൈനില്‍ ആണവായുധം പ്രയോഗിക്കാനൊരുങ്ങി റഷ്യ: ഭീതി പടര്‍ത്തി റഷ്യൻ വിദേശകാര്യ മന്ത്രി

ലാവ്റോവിന്‍റെ ആണവായുധങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഇന്നലെ അമേരിക്കന്‍ മാധ്യമമായ ദ ഹിൽ റിപ്പോർട്ട് ചെയിതിരുന്നു. ഇതേ വാര്‍ത്തയാണ് ഇന്ന് ഖത്തർ ബ്രോഡ്കാസ്റ്ററിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Third World War to be nuclear  disastrous: Lavrov  മൂന്നാം ലോകമഹായുദ്ധം  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യയുടെ ആണവായുധങ്ങള്‍  റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്
മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങളുടെതാകും: ഭീതിപരത്തി റഷ്യൻ വിദേശകാര്യ മന്ത്രിയുടെ വാക്കുകള്‍

By

Published : Mar 2, 2022, 7:47 PM IST

മോസ്കോ: റഷ്യ - യുക്രൈന്‍ യുദ്ധം കൂടുതല്‍ വിനാശകരമായ അന്ത്യത്തിലേക്കെന്ന് സൂചന നല്‍കി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ വാക്കുകള്‍. യുദ്ധം ഒരു മൂന്നാം ലോക മഹായുദ്ധമായി വളര്‍ന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞത് സ്ഥിരീകരിച്ച് കൂടുതല്‍ മാധ്യമങ്ങള്‍ രംഗത്ത് എത്തി.

ലാവ്റോവിന്‍റെ ആണവായുധങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഇന്നലെ അമേരിക്കന്‍ മാധ്യമമായ ദ ഹിൽ റിപ്പോർട്ട് ചെയിതിരുന്നു. ഇതേ വാര്‍ത്തയാണ് ഇന്ന് ഖത്തർ ബ്രോഡ്കാസ്റ്ററിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ നാശമുണ്ടാക്കിയേക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പരിചയ സമ്പത്തുള്ള നേതാവാണ്. യുദ്ധ ഉപരോധങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിയാം.

Also Read: ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഖാർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി

യുക്രൈന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ തീര്‍ച്ചയായും തിരിച്ചടിക്കും. യുക്രൈന്‍ പ്രസിഡന്റ് രാജ്യത്തിനും അയല്‍ രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഭീഷണിയാണ്. തലസ്ഥാനമായ കൈവില്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാനും ഉപയോഗിക്കാനുമുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇന്നലെ ജനീവയിൽ നടന്ന യോഗത്തിൽ സംസാരിക്കവെ യുകെ മാധ്യമങ്ങളെ ഉദ്ധരിച്ച് ദ ഹിൽ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ, ബുധനാഴ്ച വൈകുന്നേരം യുക്രൈനിയൻ ചർച്ചക്കാരുമായി കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രതിനിധി സംഘം തയ്യാറായി. ഏത് സമയത്തും ചര്‍ച്ചക്ക് റഷ്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details