ബാങ്കോക്: തായ്‌ലാന്‍ഡിലെ ഷോപ്പിങ് മാളില്‍ കൂട്ട വെടിവെപ്പ് നടത്തിയ സൈനികനെ ഞായറാഴ്‌ച രാവിലെ കൊലപ്പെടുത്തിയതായി ക്രൈം സപ്രഷന്‍ വിഭാഗം മേധാവി ജിരഭോബ് ഭുരിദേജ് സ്ഥിരീകരിച്ചു. ശനിയാഴ്‌ച വൈകുന്നേരം നടന്ന ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സർജന്‍റ് മേജർ ജകപന്ത് തോമ്മയെയാണ് പൊലീസ് കൊലപ്പെടുത്തിയത്.
തായ്‌ലാന്‍ഡില്‍ വെടിവെപ്പ് നടത്തിയ സൈനികനെ കൊലപ്പെടുത്തി - thai fire
സർജന്‍റ് മേജർ ജകപന്ത് തോമ്മയെയാണ് പൊലീസ് കൊലപ്പെടുത്തിയത്.
തായ്‌ലാന്‍ഡില്‍ സൈനികന്‍റെ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു
രച്ചസിമയിലെ ടെര്‍മിനല്‍ 21 എന്ന ഷോപ്പിങ് മാളിലാണ് സൈനികന്‍ വെടിവെപ്പ് നടത്തിയത്. ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്‌തിരുന്നു.