കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം - പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

നാലുപേരും ശനിയാഴ്ച പുലർച്ചെ മാതാ റാണി ഭീതിയാനി ക്ഷേത്രത്തിൽ പ്രവേശിച്ച് വിഗ്രഹങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും നശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Temple vandalised  Maata Rani Bhitiyani temple  Pak temple vandalised  Hussain Bux Raja on temple  ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം  പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം  മാതാ റാണി ഭീതിയാനി ക്ഷേത്രം
പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

By

Published : Jan 28, 2020, 1:36 AM IST

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ സിന്ധ് പ്രദേശത്ത് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ചക്രോയിലെ മാതാ റാണി ഭീതിയാനി ക്ഷേത്രത്തിലാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ നാല് പേർ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങളും പുണ്യപുസ്തകങ്ങളും നശിപ്പിക്കുകയായിരുന്നു. വിഗ്രഹങ്ങളുടെ മുഖം പെയിന്‍റടിച്ച് വികൃതമാക്കി കൈകൾ തകർത്ത അവസ്ഥയിലായിരുന്നു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. അക്രമ സംഭവം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ കർശനമാക്കി.

ABOUT THE AUTHOR

...view details