കേരളം

kerala

ETV Bharat / international

ലോകത്താകമാനം സാമൂഹ്യമാധ്യമങ്ങൾ നിശ്ചലം; ക്ലൗഡ് ഫ്ലെയർ സെർവർ തകരാറിൽ - ഫേസ്ബുക്ക്

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ എല്ലാ സാമൂഹിക മാധ്യമങ്ങളും പണിമുടക്കി

സാമൂഹ്യമാധ്യമം

By

Published : Jul 3, 2019, 9:27 PM IST

ലോകത്തിന്‍റെ പലഭാഗത്തും സാമൂഹ്യ മാധ്യമങ്ങളും സുപ്രധാന വെബ്സൈറ്റുകളും ഭാഗികമായി പ്രവർത്തനരഹിതമായി. ഇന്‍റെർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമും, സുപ്രധാന കണ്ടന്‍റ് ഡെലിവറി നെറ്റ്‌വർക്ക് സേവനദാതാവുമായ ക്ലൗഡ് ഫ്ലെയറിൽ സംഭവിച്ച തകരാറിനെ തുടർന്നാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്‍റർനെറ്റ് പ്രവർത്തനം ഭാഗികമായി നിലച്ചത്.

പ്രധാന സാമൂഹ്യമാധ്യമ വെബ്സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, മൊബൈൽ അധിഷ്ഠിത മെസ്സേജിങ് സംവിധാനമായ വാട്സ്ആപ്പ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. ഇൻറർനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ് ഫെയർ തകരാറിനെത്തുടർന്ന് നിശ്ചലമായതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ മുൻനിര വെബ്സൈറ്റുകളെല്ലാം തന്നെ ക്ലൗഡ് ഫ്ലെയർ സെർവറുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. തകരാര്‍ എപ്പോള്‍ പരിഹരിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. ഇതൊരു സൈബർ ആക്രമണം അല്ലെന്നും സർവെർ തകരാറുമൂലമാണ് ഏകദേശം 30 മിനിറ്റോളം ക്ലൗഡ് ഫ്ലെയർ സൈറ്റുകൾ പണം മുടക്കിയത് എന്നാണ് ക്ലൗഡ് ഫ്ലെയർ തങ്ങളുടെ വെബ്സൈറ്റിലൂടെ നൽകുന്ന ഔദ്യോഗിക വിശദീകരണം. മൊബൈൽ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പിൽ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖ ഉൾപ്പെടെ ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതും ഈ തകരാർ മൂലമാണ്.

ABOUT THE AUTHOR

...view details