ന്യൂഡല്‍ഹി: അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹിയിലെത്തിയ അഫ്‌ഗാൻ യുവതി.
"ലോകം അഫ്‌ഗാനിസ്ഥാനെ ഉപേക്ഷിച്ചതായി എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞങ്ങളുടെ സുഹൃത്തുക്കൾ കൊല്ലപ്പെടാൻ പോകുന്നു. അവര്‍ ഞങ്ങളെ കൊല്ലാന്‍ പോവുകയാണ്. ഞങ്ങളുടെ സ്ത്രീകള്‍ക്ക് ഇനി ഒരു അവകാശവും ആ രാജ്യത്ത് ഉണ്ടാവില്ല" യുവതി പറഞ്ഞു.
അതേസമയം അഫ്‌ഗാൻ സര്‍ക്കാറും താലിബാനും തമ്മിൽ ഒരു സമാധാന ഉടമ്പടി ഉണ്ടായിരുന്നുവെന്നും അതൊരു കൈമാറ്റ പ്രക്രിയയുടെ ഭാഗം മാത്രമാണെന്നും അഫ്‌ഗാൻ എംപി അബ്ദുൽ ഖാദർ സസായി പ്രതികരിച്ചു.