മോസ്‌കോ:തീവ്രവാദ പട്ടികയിൽ നിന്ന് താലിബാനെ ഒഴിവാക്കണമെന്നുള്ള റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ പരമാർശത്തെ സ്വാഗതം ചെയ്‌ത് താലിബാൻ. അഫ്‌ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്‌ദുല്‍ ഖഹർ ബൽഖി ഞായറാഴ്ച ട്വീറ്റിലൂടെയാണ് റഷ്യന്‍ പരാമര്‍ശത്തെ പിന്തുണച്ചത്. അന്താരാഷ്ട്ര സമൂഹവുമായി തങ്ങള്‍ നല്ല ബന്ധം ആഗ്രഹിക്കുന്നതായും ബൽഖി പറഞ്ഞു.
ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്‌ഗാനിസ്ഥാന്‍റെ ദേശീയ നേതാക്കളെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ പരാമര്‍ശത്തെ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. യുദ്ധത്തിന്‍റെ അധ്യായം അവസാനിച്ചതിനാൽ, ലോക രാജ്യങ്ങളും അഫ്‌ഗാനുമായുള്ള ബന്ധത്തിലും സമീപനത്തിലും നല്ല മാറ്റം കൊണ്ടുവരേണ്ടതുണ്ട്. പരസ്‌പര ധാരണയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും മന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്‌തു.