കാബൂൾ: അഫ്ഗാൻ തടവുകാരെ ഈദിന് മുമ്പായി മോചിപ്പിക്കുമെന്ന് താലിബാൻ വക്താവ്. ദോഹയിൽ ഒപ്പുവച്ച യുഎസ്-താലിബാൻ സമാധാന കരാർ പ്രകാരം അഫ്ഗാൻ സർക്കാർ 5,000 താലിബാൻ അംഗങ്ങളെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 4,400 ലധികം പേരെ മോചിപ്പിച്ചു. താലിബാൻ 1,000 പേരെയാണ് വിട്ടയക്കുക. അതിൽ 800 ലധികം പേർ പുറത്തിറങ്ങിയിട്ടുണ്ട്.
അഫ്‌ഗാന്‍ തടവുകാരെ ഈദിന് മുമ്പായി മോചിപ്പിക്കും: താലിബാൻ - താലിബാൻ
അഫ്ഗാൻ അന്തർദേശീയ ചർച്ചകൾക്ക് മുന്നോടിയായി ചൊവ്വാഴ്ച താലിബാൻ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു.
താലിബാൻ
അതേസമയം, അഫ്ഗാൻ അന്തർദേശീയ ചർച്ചകൾക്ക് മുന്നോടിയായി ചൊവ്വാഴ്ച താലിബാൻ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. അഫ്ഗാൻ സേനയെ ആക്രമിക്കുന്നത് ഒഴിവാക്കാനും സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പ്രവേശിക്കാതിരിക്കാനും സംഘം അംഗങ്ങളോട് ആഹ്വാനം ചെയ്തതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 2019 ജൂൺ മുതൽ രാജ്യത്തെ മൂന്നാമത്തെ വെടിനിർത്തലാണിത്.