കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം; 18 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു - താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

സുരക്ഷാ ചെക്ക്പോസ്റ്റുകളെ ആക്രമിക്കാൻ ശ്രമിച്ച താലിബാൻ ഭീകരരെ അഫ്‌ഗാൻ സുരക്ഷാ സേന വ്യോമാക്രമണത്തിലൂടെ നേരിടുകയായിരുന്നു

Taliban terrorists killed in Afghanistan  Taliban terrorists killed  Afghanistan  അഫ്‌ഗാനിസ്ഥാനിൽ വ്യേമാക്രമണം  താലിബാൻ ഭീകരർ കൊല്ലപ്പെട്ടു  അഫ്‌ഗാനിസ്ഥാൻ
അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം; 18 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

By

Published : Jan 1, 2021, 6:57 PM IST

കാബൂൾ:അഫ്‌ഗാനിസ്ഥാനിൽ നടന്ന വ്യോമാക്രമണത്തിൽ 18 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ ചെക്ക്പോസ്റ്റുകളെ ആക്രമിക്കാൻ ശ്രമിച്ച താലിബാൻ ഭീകരരെ അഫ്‌ഗാൻ സുരക്ഷാ സേന വ്യോമാക്രമണത്തിലൂടെ നേരിടുകയായിരുന്നു. കിഴക്കൻ അഫ്‌ഗാൻ പ്രവിശ്യയായ നംഗർഹാറിലാണ് ആക്രമണം നടന്നത്. ആക്രമണം സാധാരണക്കാരെ ബാധിച്ചിട്ടില്ല. അഫ്‌ഗാനിസ്ഥാനും താലിബാനും തമ്മിൽ ദോഹയിൽ വച്ച് പലതവണ സമാധാന ചർച്ചകൾ നടത്തിയിട്ടും ഭീകരാക്രമണങ്ങൾ തുടരുകയാണ്.

ABOUT THE AUTHOR

...view details