കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നിന്ന് തടവുകാരെ മോചിപ്പിക്കുന്നത് നിരീക്ഷിക്കാൻ മൂന്ന് അംഗ താലിബാൻ സംഘം ചൊവ്വാഴ്ച കാബൂളിലെത്തി. 2001 നവംബറിൽ താലിബാനെ യുഎസ് പുറത്താക്കിയതിന് ശേഷം ആദ്യമായാണ് താലിബാൻ പ്രതിനിധി സംഘം കാബൂളിൽ എത്തുന്നത്.
തടവുകാരുടെ മോചിപ്പിക്കുന്നത് നിരീക്ഷിക്കാൻ താലിബാൻ സംഘം കാബൂളിലെത്തി - താലിബാൻ സംഘം കാബൂളിലെത്തി
2001 നവംബറിൽ താലിബാനെ യുഎസ് പുറത്താക്കിയതിന് ശേഷം ആദ്യമായാണ് താലിബാൻ പ്രതിനിധി സംഘം കാബൂളിൽ എത്തുന്നത്.
താലിബാൻ
താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താലിബാൻ തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി കാബൂളിലേക്ക് ഒരു സംഘത്തെ അയക്കുന്നത് സംബന്ധിച്ച് വീഡിയോ കോൺഫറൻസിലൂടെ സർക്കാർ ഉദ്യോഗസ്ഥരും താലിബാനും സമ്മതിച്ചതായി അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഓഫീസ് വക്താവ് ജാവേദ് ഫൈസൽ പറഞ്ഞു. കഴിഞ്ഞ മാസം താലിബാനും യുഎസും ഒപ്പുവച്ച സമാധാന കരാറിന്‍റെ ഭാഗമാണ് തടവുകാരെ മോചിപ്പിക്കുന്നത്.