അഫ്ഗാനിസ്ഥാനിൽ പൊലീസ് ആസ്ഥാനത്ത് സ്ഫോടനം - അഫ്ഗാനിസ്ഥാൻ
ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ പൊലീസ് ആസ്ഥാനത്ത് ബോംബ് സ്ഫോടനം. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും താലിബാന്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ച അമേരിക്കൻ അധികൃതരുമായി നടക്കുന്നുണ്ടെങ്കിലും പല സുരക്ഷാ കേന്ദ്രങ്ങളിലും താലിബാൻ ആക്രമണങ്ങൾ നടത്തുന്നുണ്ട്. 17,000 സൈനികരെ ഉൾക്കൊള്ളുന്ന റിസോൾട്ട് സപ്പോർട്ട് മിഷൻ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പകുതിയോളം അമേരിക്കയിൽ നിന്നുള്ളതാണ്. യുഎസിന്‍റെ പ്രതികൂല ആക്രമണസേന അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.