കാബൂൾ:അഫ്‌ഗാൻ പ്രവിശ്യയിലെ കാണ്ഡഹാറും താലിബാൻ പിടിച്ചെടുത്തതായി അഫ്‌ഗാൻ അധികൃതർ അറിയിച്ചു. താലിബാൻ കീഴടക്കുന്ന 12-ാമത്തെ പ്രവിശ്യാതലസ്ഥാനമാണിത്. രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ് കാണ്ഡഹാർ. ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തും താലിബാൻ പിടിച്ചെടുത്തു.
വ്യാഴാഴ്‌ച രാത്രിയോടെയാണ് താലിബാൻ കാണ്ഡഹാർ പിടിച്ചെടുത്തത്. പ്രദേശത്തുണ്ടായിരുന്ന സർക്കാരുദ്യോഗസ്ഥർ വ്യോമമാർഗം രക്ഷപ്പെട്ടതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സ്ഥിതിവിവരങ്ങൾ രഹസ്യമായി ചർച്ചചെയ്‌തുവരികയാണ്.
കാണ്ഡഹാർ ജയിൽ കീഴടക്കിയ ഭീകരർ ജയിലിലെ കുറ്റവാളികളെ തുറന്നുവിട്ടതായി മാധ്യമങ്ങൾ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരാഴ്‌ച നീണ്ടുനിന്ന മിന്നലാക്രമണത്തിൽ അഫ്‌ഗാന്‍റെ 34 പ്രവിശ്യാതലസ്ഥാനങ്ങളിൽ 11എണ്ണമാണ് നേരത്തേ ഭീകരർ പിടിച്ചടക്കിയത്.