കൂബൂള്‍:കിഴക്കൻ അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനിക വിമാനം തകർന്നുവെന്ന് താലിബാൻ അറിയിച്ചു. തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട അഫ്ഗാൻ മാധ്യമപ്രവർത്തകനും ഇക്കാര്യം സ്ഥരീകരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ അറിയിച്ചു. എന്നാല്‍ യു.എസ് ആര്‍മി വക്താവ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമാനം കത്തുന്നതിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാലിത് യുഎസ് വ്യോമസേനയുടെ ഇലക്ട്രോണിക് നിരീക്ഷണ വിമാനമാണെന്നാണ് നിഗമനം.
അഫ്ഗാന്‍ തകര്‍ത്തത് യു.എസ് സൈനിക വിമാനമെന്ന് താലിബാന്‍ - താലിബാന്‍
യു.എസ് ആര്‍മി വക്താവ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമാനം കത്തുന്നതിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാലിത് യുഎസ് വ്യോമസേനയുടെ ഇലക്ട്രോണിക് നിരീക്ഷണ വിമാനമാണെന്നാണ് നിഗമനം.
കത്തുന്ന വിമാനം കണ്ടതായി മാധ്യമ പത്രപ്രവർത്തകനായ താരിഖ് ഗസ്നിവാൾ പറഞ്ഞു. രണ്ട് മൃതദേഹങ്ങൾ കണ്ടതായും അദ്ദേഹം പ്രതികരിച്ചു. വിമാനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ബാക്കി ഭാഗങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന വിമാനം ബോംബാർഡിയർ ഇ -11 എ ആണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഫോട്ടോകളില്‍ നിന്നും ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ അമേരിക്കന്‍ സേനയുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ സേന ഉപയോഗിക്കുന്ന "ആകാശത്തിലെ വൈ ഫൈ" എന്ന് അറിയപ്പെടുന്ന വിമാനമാണ് ഇതെന്നും, ഇത് ആളില്ലാ വിമാനമാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം വിമാനം തകര്‍ത്തെന്ന വാര്‍ത്ത യു.എസ് അഫഗാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയാകുമോ എന്നും ആശങ്കയുണ്ട്.