കാബൂൾ: അഫ്‌ഗാനിൽ നാടോടി ഗായകനെ താലിബാൻ വെടിവച്ച് കൊലപ്പെടുത്തി. പ്രാദേശിക ഗായകനായ ഫവാദ് അന്ദരാബിയെയാണ് താലിബാൻ വധിച്ചത്. അഫ്‌ഗാന്‍റെ ചരിത്രം പറയുന്ന പരമ്പരാഗത ഗാനങ്ങളാണ് ഇദ്ദേഹം ആലപിച്ചിരുന്നത്.
താലിബാൻ മുമ്പും ഗായകനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നുവെന്നും ജനങ്ങളെ സന്തോഷിപ്പിക്കുക മാത്രമേ പിതാവ് ചെയ്‌തിട്ടുള്ളൂവെന്നും മകൻ ജവാദ് അന്ദരാബി വാർത്താ ഏജൻസിയോട് പറഞ്ഞു.