കേരളം

kerala

By

Published : Jan 2, 2021, 7:12 PM IST

ETV Bharat / international

അഫ്ഗാനിസ്ഥാനിൽ 45 ബസ് യാത്രക്കാരെ താലിബാൻ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ 45 ബസ് യാത്രക്കാരെ താലിബാന്‍ തീവ്രവാദസംഘം തട്ടിക്കൊണ്ട് പോയി.

Taliban kidnap 45 bus passengers in Western Afghanistan  Taliban kidnap 45 bus passengers  Western Afghanistan  45 bus passengers  Afghanistan  അഫ്ഗാനിസ്ഥാനിൽ 45 ബസ് യാത്രക്കാരെ താലിബാൻ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി  താലിബാൻ തീവ്രവാദികള്‍  45 ബസ് യാത്രക്കാരെ താലിബാൻ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
അഫ്ഗാനിസ്ഥാനിൽ 45 ബസ് യാത്രക്കാരെ താലിബാൻ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

ഹെറാത്ത്: അഫ്ഗാനിസ്ഥാന്‍റെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലാണ് ബസ് യാത്രക്കാരെ താലിബാന്‍ തട്ടിക്കൊണ്ട്പോയത്. നിരവധി ബസ്സുകളില്‍ നിന്നായി 45 യാത്രക്കാരെയാണ് താവ്രവാദ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്.

ഹെറാത്ത് സിറ്റി-തുർഗുണ്ടി ഹൈവേയിൽ ചൈൽഡോക്താരൻ പ്രദേശത്ത് ഒരു സംഘം താവ്രവാദികള്‍ ആയുധങ്ങളുമായെത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി അജ്ഞാതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ താലിബാൻ ഏറ്റെടുത്തിട്ടില്ല.

ABOUT THE AUTHOR

...view details