താല്‍കാലിക വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് താലിബാന്‍ - Taliban spokesperson Zabiullah Mujahid
അഫ്‌ഗാനിസ്ഥാന്‍റെ പ്രത്യേക പ്രതിനിധി സല്‍മെയ് ഖാലീല്‍സാദ് യുഎസില്‍ നിന്നും ഖത്തറിലെത്തി യുഎസ് സേനയെ പിന്‍വലിക്കുന്നതിനുള്ള കരാര്‍ ഓപ്പ് വെക്കുമെന്നാണ് പ്രതീക്ഷയെന്ന് താലിബാന്‍ മുന്‍ അംഗം ഷാകൂര്‍ മുത്‌മീന്‍
കാബൂൾ:താലിബാന്‍ ഭരണസമിതി താല്‍കാലിക വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദ്. അഫ്‌ഗാനുമായി സമാധാന ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വെടിനിര്‍ത്തല്‍ കരാര്‍ സമ്മതിക്കുന്നതിന് മുമ്പ് താലിബാനും ഭരണസമിതിയും തമ്മില്‍ നേരത്തെ ചര്‍ച്ചകൾ നടത്തിയിരുന്നു. അഫ്‌ഗാനിസ്ഥാന്‍റെ പ്രത്യേക പ്രതിനിധി സല്‍മെയ് ഖാലീല്‍സാദ് യുഎസില്‍ നിന്നും ഖത്തറിലെത്തി യുഎസ് സേനയെ പിന്‍വലിക്കുന്നതിനുള്ള കരാര്‍ ഒപ്പ് വെക്കുമെന്നാണ് പ്രതീക്ഷയെന്ന് താലിബാന്‍ മുന്‍ അംഗം ഷാകൂര്‍ മുത്‌മീന്‍.