കേരളം

kerala

ETV Bharat / international

വിദേശ കറന്‍സികള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് വിലക്കി താലിബാന്‍ സര്‍ക്കാര്‍ - Taliban government in Afghanistan

രാജ്യത്ത് വിദേശ കറന്‍സികളുടെ വ്യാപാരം സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു

താലിബാന്‍ സര്‍ക്കാര്‍  താലിബാന്‍  അഫ്ഗാനില്‍ വിദേശ കറന്‍സിക്ക് വിലക്ക്  Taliban  Taliban government in Afghanistan  foreign currency in Afghanistan
വിദേശ കറന്‍സികള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് വിലക്കി താലിബാന്‍ സര്‍ക്കാര്‍

By

Published : Nov 3, 2021, 11:36 AM IST

കാബൂള്‍ :സാമ്പത്തിക രംഗത്ത് വലിയ തകര്‍ച്ചയ്ക്ക് സാക്ഷ്യംവഹിച്ച അഫ്‌ഗാനില്‍ കൂടുതല്‍ അപകടകരമായ തീരുമാനവുമായി താലിബാന്‍ സര്‍ക്കാര്‍. രാജ്യത്ത് വിദേശ കറന്‍സികളുടെ വ്യാപാരം സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു. അന്തര്‍ദേശീയ വാര്‍ത്താ മാധ്യമമായ അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ സാധാരണക്കാര്‍, വ്യവസായികള്‍, കച്ചവടക്കാര്‍, തുടങ്ങി ആരും ഇനി മുതല്‍ വിദേശ കറന്‍സികള്‍ ഉപയോഗിച്ച് ക്രയവിക്രയങ്ങള്‍ നടത്തരുതെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദിന്‍റെ പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

Also Read:ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' ; ഫാത്തിമയുടെ മരണത്തില്‍ അറസ്‌റ്റിനൊരുങ്ങി പൊലീസ്‌

നിലവില്‍ അഫ്‌ഗാന്‍ വിപണിയില്‍ യു.എസ് ഡോളര്‍ ഉപയോഗിച്ചാണ് കൂടുതലും വ്യാപാരം നടക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ അയല്‍ രാജ്യങ്ങളുടെ കറന്‍സികളും ഉപേയാഗിക്കുന്നുണ്ട്. ഇത് പൂര്‍ണമായും തടഞ്ഞ് രാജ്യത്തിന്‍റെ സ്വന്തം കറന്‍സിയിലേക്ക് ഉപയോഗം മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതിനിടെ ഓഗസ്റ്റ് 15ന് രാജ്യത്തിന്‍റെ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ രാജ്യത്തിന് അമേരിക്കയും ലോകബാങ്കും നല്‍കിയിരുന്ന 9.5 ബില്യണ്‍ കോടിയുടെ ധനസഹായം നിര്‍ത്തിവച്ചിരുന്നു.

പാലായനം മുതല്‍ ആഭ്യന്തര കലഹങ്ങള്‍ വരെ തുടര്‍ക്കഥയായ അഫ്‌ഗാനില്‍ കടുത്ത സാമ്പത്തിക അസ്ഥിരതയും പ്രശ്നങ്ങളും നിലനില്‍ക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും സര്‍ക്കാര്‍ നിര്‍ത്തിവച്ചത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details