കാബൂൾ: സായുധ സംഘവും യുഎസ് പ്രതിനിധി സംഘവും തമ്മിലുള്ള സമാധാന ചർച്ച താൽക്കാലികമായി നിർത്തിവച്ചതോടെ അഫ്‌ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണം തുടരുന്നു. ഗസ്നി പ്രവിശ്യയിൽ 23 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണത്തിൽ 32 സൈനികരെ കൊന്നതായും ജില്ലയിലെ സൈനിക താവളം കീഴടക്കിയെന്നും താലിബാൻ അവകാശപ്പെട്ടു.
സമാധാന ചർച്ചകൾ നിർത്തി; അഫ്‌ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണം രൂക്ഷം - ചർച്ചകൾ നിർത്തിയതോടെ അഫ്‌ഗാനിൽ താലിബാൻ ആക്രമണം രൂക്ഷം
കാബൂളില്‍ താലിബാൻ നടത്തിയ കാർ ബോംബ് ആക്രമണത്തെ തുടർന്നാണ് അഫ്‌ഗാനിസ്ഥാനിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ചർച്ചകൾ ആരംഭിച്ചത്. 2018 ഒക്ടോബറിലാണ് യുഎസും താലിബാൻ സംഘടനയും തമ്മിൽ ദോഹയിൽ മാരത്തൺ ചർച്ചകൾ ആരംഭിച്ചത്.
കാബൂളില്‍ താലിബാന്‍ നടത്തിയ കാർ ബോംബ് ആക്രമണത്തെ തുടർന്നാണ് അഫ്‌ഗാന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ചർച്ചകൾ ആരംഭിച്ചത്. 2018 ഒക്ടോബറിലാണ് യുഎസും താലിബാൻ സംഘടനയും തമ്മിൽ ദോഹയിൽ മാരത്തൺ ചർച്ചകൾ ആരംഭിച്ചത്. കാർ ബോംബ് ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു.
പിന്നീട് ഡിസംബർ ഏഴിന് ചർച്ച പുനരാരംഭിച്ചെങ്കിലും കാബൂളിനടുത്ത് ബാഗ്രാമിലെ യുഎസ് സൈനിക താവളത്തിൽ നടന്ന ട്രക്ക് ബോംബ് ആക്രമണത്തോടെ ചർച്ച നിർത്തി വച്ചു. ആക്രമണത്തിൽ ആറ് ആക്രമണകാരികൾ ഉൾപ്പെടെ എട്ട് പേർ മരിക്കുകയും എഴുപതോളം സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഡിസംബർ പതിനൊന്നിന് ചർച്ച നിർത്തിവച്ചു. അമേരിക്കൻ സൈനികരെയും അവരുടെ പ്രാദേശിക സഹപ്രവർത്തകരെയും കൊലപ്പെടുത്തിയെന്ന് പ്രസ്താവിച്ച് താലിബാൻ രംഗത്തെത്തിയതും സമാധാന ചർച്ചകൾക്ക് തിരിച്ചടിയായി.