തായ്‌വാന്‍ സൈനിക ഹെലികോപ്ടര്‍ അപകടം; 11 പേരെ രക്ഷപ്പെടുത്തി - ബ്ലാക്ക് ഹോക്ക് ഹെലികോപ്‌റ്റര്‍
തായ്‌പേയില്‍ നിന്നും വടക്ക് കിഴക്കന്‍ നഗരമായ ഇലാനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

തായ്‌പേ:തായ്‌വാനില്‍ സൈനിക ഹെലികോപ്ടര്‍ ബ്ലാക്ക് ഹോക്ക് അപകടത്തില്‍പ്പെട്ടു.11 പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. പുതുവത്സര പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തായ്‌പേയില്‍ നിന്നും വടക്ക് കിഴക്കന്‍ നഗരമായ ഇലാനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വ്യോമസേന ഉദ്യോഗസ്ഥനായ ഷെന്‍ യി മിനിനെ രക്ഷപ്പെടുത്തിയതായി ഔദ്യോഗിക കേന്ദ്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും പ്രതിരോധ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.