തായ്‌പേയ്:തായ്‌വാനിൽ ഭൂചലനം. വടക്കു കിഴക്കൻ ഭാഗത്ത് ഞായറാഴ്‌ച 1.11ന് അനുഭവപ്പെട്ട ഭൂചലനം റിക്‌ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി.
തായ്‌വാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി - magnitude
വടക്കുകിഴക്കൻ തീരത്തിനടുത്തുള്ള തായ്‌പേയ്‌ക്ക് 35 കിലോമീറ്റർ കിഴക്കുള്ള യിലാൻ എന്ന നഗരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥ ബ്യൂറോ അറിയിച്ചു.
തായ്‌വാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
വടക്കുകിഴക്കൻ തീരത്തിനടുത്തുള്ള തായ്‌പേയ്‌ക്ക് 35 കിലോമീറ്റർ കിഴക്കുള്ള യിലാൻ എന്ന നഗരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥ ബ്യൂറോ അറിയിച്ചു. ആദ്യ ഭൂചലനമുണ്ടായി നിമിഷങ്ങൾക്കകം റിക്‌ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായതായി ബ്യൂറോ അറിയിച്ചു. ഭൂചലനങ്ങളെ തുടർന്ന് തായ്‌പേയ് സബ്‌വേ സംവിധാനം താൽകാലികമായി നിർത്തി. നാശനഷ്‌ടങ്ങളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Also Read: ഹൈദരാബാദിൽ സ്ത്രീ സുരക്ഷയ്ക്കായി പൊലീസിന്‍റെ 'സാത് സാത് അബ് ഔർ ഭി പാസ്'