തായ്‌വാൻ മിലിട്ടറി മേധാവിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് - തായ്‌വാൻ മിലിട്ടറി മേധാവിയെ കാണാനില്ല
രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.
അടിയന്തര ലാൻഡിങ് നടത്തിയ ശേഷം തായ്‌വാൻ മിലിട്ടറി മേധാവിയെ കാണാനില്ല
തായ്പേയ്: തായ്‌വാനില്‍ അപകടത്തില്‍ പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സൈനിക മേധാവി ഉള്‍പ്പട്ട സംഘത്തെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ ലാന്‍ഡിങിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടല്ല. സൈനിക മേധാവി ജനറൽ സ്റ്റാഫ് ഷെന്‍ യി മിന്‍ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെയാണ് കാണാതായത്. കോപ്ടറില്‍ 13പേരുണ്ടായിരുന്നു. മറ്റുള്ളവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.