കേരളം

kerala

വാക്‌സിൻ; ബയോടെക്കുമായുള്ള കരാർ ചൈന തടഞ്ഞെന്ന് തായ്‌വാൻ

By

Published : May 27, 2021, 7:54 AM IST

കഴിഞ്ഞ ദിവസം 635 പുതിയ കൊവിഡ് കേസുകളും 11 മരണങ്ങളുമാണ് തായ്‌വാനിൽ റിപ്പോർട്ട് ചെയ്‌തത്.

COVID-19 vaccines  Taiwan accuses China  Taiwan against China  കൊവിഡ് വാക്സിൻ  വാക്‌സിൻ കരാർ ചൈന തടഞ്ഞെന്ന് തായ്‌വാൻ  ചൈനക്കെതിരെ തായ്‌വാൻ
പ്രസിഡന്‍റ് സായ് ഇംഗ്-വെൻ

തായ്‌പേയ്: വാക്‌സിൻ വിഷയത്തിൽ ചൈനക്കെതിരെ ആരോപണവുമായി തായ്‌വാൻ. ജർമൻ വാക്‌സിൻ നിർമാതാക്കളായ ബയോടെക്കുമായുള്ള കരാർ ചൈന തടഞ്ഞു എന്നാണ് ആരോപണം. കമ്പനിയുമായി കരാർ ഒപ്പ് വെയ്ക്കാനുള്ള അവസാന ഘട്ടത്തിലായിരുന്നു എന്നും എന്നാൽ നിലവിൽ ചൈന ഇടപെട്ടതോടെ ഇതിന് സാധിക്കുന്നില്ലെന്നും പ്രസിഡന്‍റ് സായ് ഇംഗ്-വെൻ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ യോഗത്തിൽ പറഞ്ഞു.

Also Read:കൊവിഡിന്‍റെ ഉറവിടം തേടി യുഎസ്; റിപ്പോര്‍ട്ട് 90 ദിവസത്തിനകം

ബ്രിട്ടൻ കമ്പനിയായ ആസ്ട്രാസെനെക്കയിൽ നിന്നും അമേരിക്കൻ കമ്പനിയായ മൊഡേണയിൽ നിന്നും തായ്പേയ് നേരത്തെ വാക്‌സിൻ ഡോസുകൾ സുഗമമായി തന്നെ വാങ്ങിയിരുന്നതായി ഇംഗ്-വെൻ പറഞ്ഞു. ഏഴ് പതിറ്റാണ്ടിലേറെയായി ഇരുരാജ്യങ്ങളും വെവ്വേറെ ഭരണം നടത്തുകയാണ്. എന്നിരുന്നാലും ചൈനയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന 24 ദശലക്ഷം ജനങ്ങളുള്ള ജനാധിപത്യ രാജ്യമായ തായ്‌വാനിൽ ബീജിംഗ് പൂർണ പരമാധികാരം അവകാശപ്പെടുന്നുണ്ട്.

Also Read:യുഎസില്‍ വീണ്ടും വെടിവെപ്പ്; എട്ട് മരണം

വാക്‌സിൻ വിഷയത്തിൽ അഭിപ്രായം പറയാനില്ലെന്ന് നിർമാതാക്കളായ ബയോടെക്ക് പറഞ്ഞു. ചൈനയിലേക്ക് എം‌ആർ‌എൻ‌എ വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനായി ഷാങ്ഹായ് ഫോസുൻ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് കഴിഞ്ഞ വർഷമാണ് ബയോടെക്കുമായി കരാർ ഒപ്പിട്ടത്. മാർച്ചിൽ അത്തരം ഡോസുകളിൽ ചിലത് തായ്‌വാനിലേക്ക് നൽകാമെന്നും അവർ വാഗ്‌ദാനം ചെയ്‌തു. ഈ കരാർ പ്രകാരം, ചൈന, ഹോങ്കോംഗ്, മക്കാവു, തായ്‌വാൻ എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനുകൾ വികസിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനുമുള്ള പ്രത്യേക അവകാശം ഫോസുന് നൽകുകയായിരുന്നു. തായ്‌വാനിൽ വീണ്ടും കൊവിഡ് വ്യാപനം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 635 പുതിയ കൊവിഡ് കേസുകളും 11 മരണങ്ങളുമാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details