ദമാസ്‌കസ്: ഇസ്രയേൽ വടക്ക് കിഴക്ക് പ്രദേശത്ത് മിസൈൽ ആക്രമണം നടത്തിയെന്ന് സിറിയ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറൻ നഗരമായ ഹാഫേ, മസ്യാഫ്, എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്ലാസ്റ്റിക് ഫാക്‌ടറിയിലും തീരപ്രദേശത്തുമാണ് ആക്രമണം നടന്നത്. റോക്കറ്റുകൾ ലക്ഷ്യം കാണുന്നതിന് മുന്നോടിയായി ഇസ്രയേലി മിസൈലുകൾ സിറിയ വെടിവച്ചു വീഴ്ത്തിയെന്നും ആർമി ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരും മരണപ്പെട്ടവരും പ്രദേശവാസികൾ ആണെന്നും ഇതിൽ ഒരു സ്‌ത്രീയും അവരുടെ മകനും ഉൾപ്പെടുന്നുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയെന്ന് സിറിയ; ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക് - Israeli missile attack
വടക്ക് പടിഞ്ഞാറൻ നഗരമായ ഹാഫേ, മസ്യാഫ്, എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു
ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയെന്ന് സിറിയ; ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്
വടക്കൻ അതിർത്തിയിൽ നടക്കുന്ന ഇറാനിയൻ കടന്നുകയറ്റത്തെ ഇസ്രായേൽ റെഡ് ലൈൻ ആയിട്ടാണ് കാണുന്നത്. ഇറാനിലെ ആയുധ ശേഖരങ്ങളും വാഹന വ്യൂഹങ്ങളും ലെബനിനിലെ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള ഗ്രൂപ്പിന് നൽകാൻ ലക്ഷ്യമിട്ട് സൈനിക നീക്കം നടക്കുന്നുവെന്നും ഇസ്രയേൽ കരുതുന്നുണ്ട്.
Read more: റോക്കറ്റ് ആക്രമണത്തിൽ സിറിയയിൽ മൂന്ന് മരണം