കേരളം

kerala

ETV Bharat / international

സിറിയയിൽ കാർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 പേർ കൊല്ലപ്പെട്ടു - സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്

2017 മുതൽ റഖയിൽ ശക്തമായ ഐഎസ് ബന്ധം ഉണ്ട്. അതുകൊണ്ട് തന്നെ ആക്രമണത്തിൽ ഐഎസിനുള്ള പങ്ക് തള്ളിക്കളയാനാകില്ല

റഖയിൽ കാറ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടന

By

Published : Jun 2, 2019, 8:21 AM IST

റഖ: സിറിയയിലെ വടക്കൻ നഗരമായ റഖയിൽ കാറ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. കുർദിസ്ഥാനിലെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്‍റെ (എസ്ഡിഎഫ്) അധികാര പരിധിയിലാണ് സംഭവം. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

കഴിഞ്ഞ ദിവസം ഇവിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് സ്ഫോനം നടന്നിരുന്നു. സ്ഫോടനത്തിൽ അഞ്ച് എസ്ഡിഎഫ് കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നു. 2017 മുതൽ ശക്തമായ ഐഎസ് ബന്ധം ഉള്ള നഗമരാണ് റഖ. അതുകൊണ്ട് തന്നെ ആക്രമണത്തിൽ ഐഎസിനുള്ള പങ്ക് തള്ളിക്കളയാനാകില്ല. അതെ സമയം രണ്ട് സ്ഫോടനങ്ങളുടെയും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

ABOUT THE AUTHOR

...view details