ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി.വാങ് യിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇന്ത്യ പാകിസ്ഥാനില്‍ വ്യോമാക്രമണംനടത്താനുണ്ടായസാഹചര്യം വ്യക്തമാക്കി. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.
ഇന്ത്യ-ചൈന ബന്ധം ഇരു രാജ്യങ്ങൾക്കും പ്രധാനമെന്ന് സുഷമ സ്വരാജ്
16-ാമത് റഷ്യ-ഇന്ത്യ-ചൈന (ആര്‍ഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈനയിലെത്തിയത്. ചൈനയിലെ വൂഹാനിലാണ് ഉച്ചകോടി.
സുഷമ സ്വരാജ്
ഭീകരാക്രമണത്തെ അപലപിച്ചെങ്കിലുംപാക്കിസ്ഥാനെ പൂര്‍ണമായി തള്ളിപ്പറയാന്‍ ചൈന ഇനിയും തയ്യാറായിട്ടില്ല.മേഖലാ സമാധാനം, പ്രാദേശിക വികസനം, ആഗോള ഭീകരത, അന്താരാഷ്ട്ര സാഹചര്യങ്ങള്‍, തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി.റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും.