കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ ചാവേർ ആക്രമണം - കാബൂൾ
ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
![കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ ചാവേർ ആക്രമണം suicide carbomb in Afganistan gunmen attack prison Afganistan bomb blast കാബൂൾ അഫ്‌ഗാനിസ്ഥാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8272066-698-8272066-1596387053283.jpg)
കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ ചാവേർ ആക്രമണം
കാബൂൾ: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ ചാവേർ ആക്രമണം. കാർ ബോംബ് ആക്രമണമാണ് നടന്നത്. ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലാണ് ആക്രമണം നടന്നത്. ചാവേർ ആക്രമണത്തിനു പിന്നാലെ അഫ്‌ഗാൻ സുരക്ഷാ സേനയും കലാപകാരികളും തമ്മിലുള്ള വെടിവെയ്‌പ് തുടരുകയാണെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അട്ടുള്ള ഖോഗ്യാനി പറഞ്ഞു.