കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ ചെക്ക്പോസ്റ്റിൽ ചാവേർ ആക്രമണം; മൂന്ന് മരണം - ചെക്ക്പോസ്റ്റിൽ സ്‌ഫോടനം

പാരാമിലിട്ടറി ട്രൂപ്പിലെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നും 15 പേർക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ടുകൾ.

Suicide bombing  Quetta  Pakistan checkpoint  paramilitary troops  Baluchistan  ചെക്ക് പോസ്റ്റിൽ സ്‌ഫോടനം  പാകിസ്ഥാനിൽ ചെക്ക് പോസ്റ്റിൽ ആക്രമണം  ചെക്ക്പോസ്റ്റിൽ സ്‌ഫോടനം  ചാവേർ ആക്രമണം
പാകിസ്ഥാനിൽ ചെക്ക്പോസ്റ്റിൽ ചാവേർ ആക്രമണം; മൂന്ന് മരണം

By

Published : Sep 5, 2021, 8:55 PM IST

ഇസ്ലാമാബാദ്:പാകിസ്ഥാനിൽ ചെക്ക്പോയിന്‍റിലുണ്ടായ ചാവേർ ആക്രമണത്തിൽ പാരാമിലിട്ടറി ട്രൂപ്പിലെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 25 കിലോമീറ്റർ തെക്ക് ക്വെറ്റ-മാസ്റ്റുംഗ് ചെക്ക്പോസ്റ്റിലാണ് ചാവേർ ആക്രമണമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അസർ അക്രം പറഞ്ഞു.

ആക്രമണത്തിന് ശേഷം ചെക്ക്പോസ്റ്റിന് സമീപപ്രദേശങ്ങളിൽ നിന്ന് ശരീര അവശിഷ്‌ടങ്ങൾ കാണപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരിൽ ചിലരുടെ അവസ്ഥ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം നിരോധിത തീവ്രവാദ സംഘടനയായ തഹരീഖ് ഇ താലിബാൻ ഏറ്റെടുത്തു. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് ടിടിപി ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ALSO READ:പഞ്ച്ഷീറിൽ 600 ഓളം താലിബാൻ ഭീകരരെ വധിച്ചതായി പ്രതിരോധ സേന

ABOUT THE AUTHOR

...view details