ബോറോംഗൻ:കിഴക്കൻ ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ അധികൃതർ ഒഴിപ്പിച്ചു. കൊവിഡിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഒഴിപ്പിക്കൽ നടന്നത്. കിഴക്കൻ സമർ പ്രവിശ്യയിലെ സാൻ പോളികാർപിയോ പട്ടണത്തിൽ ഉച്ചയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. കനത്ത മഴയേയും കാറ്റിനെയും തുടർന്ന് ചില വീടുകളുടെ മേൽക്കൂരകൾ തകർന്നു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ (മണിക്കൂറിൽ 93 മൈൽ) വീശുന്ന ടൈഫൂൺ വോങ്‌ഫോംഗ്, ജനസാന്ദ്രതയുള്ള കിഴക്കൻ പ്രവിശ്യകളിലും നഗരങ്ങളിലും വടക്കുപടിഞ്ഞാറൻ ഭാഗത്തും ബാരലിലും വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
ഫിലിപ്പീൻസിൽ ശക്തമായ ചുഴലിക്കാറ്റ് - ഫിലിപ്പീൻസിൽ ശക്തമായ ചുഴലിക്കാറ്റ്
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ (മണിക്കൂറിൽ 93 മൈൽ) വീശുന്ന ടൈഫൂൺ വോങ്‌ഫോംഗ്, ജനസാന്ദ്രതയുള്ള കിഴക്കൻ പ്രവിശ്യകളിലും നഗരങ്ങളിലും വടക്കുപടിഞ്ഞാറൻ ഭാഗത്തും ബാരലിലും വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

ചുഴലിക്കാറ്റ്
ഫിലിപ്പീൻസിൽ ശക്തമായ ചുഴലിക്കാറ്റ്
പ്രതിവർഷം 20 ഓളം ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ഈ ദ്വീപസമൂഹത്തിൽ പതിവുള്ളതാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിക്കിടയിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ആശങ്ക സൃഷ്ടിക്കുന്നതായി അധികൃതർ പറഞ്ഞു.