ടോക്കിയോ: ജപ്പാനിൽ രണ്ടിടങ്ങളിൽ ഭൂചനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫുക്കുഷിമ, മിയാഗി എന്നീ മേഖലകളെയാണ് ബാധിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് വടക്കുകിഴക്കൻ ജപ്പാൻ തീരത്ത് ഭൂചലനം ഉണ്ടായത്. എന്നാൽ സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ അറിയിച്ചു.
ജപ്പാനിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി ഭീഷണിയില്ല - Earthquake hits Japanese coast
ഭൂചലനം ഫുക്കുഷിമ, മിയാഗി എന്നീ മേഖലകളെയാണ് ഭൂചലനം ബാധിച്ചത്

10 വർഷം മുമ്പ് സംഭവിച്ച ഭൂകമ്പത്തെ തുടർന്ന് ഉണ്ടായ സുനാമിയിൽ ഫുകുഷിമയിലെ ഡായ്-ഇച്ചി ആണവ നിലയത്തിന് തകരാറുകള്‍ സംഭവിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ച ഭൂകമ്പം ആണവ നിലയത്തെ ബാധിച്ചിട്ടില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി അറിയിച്ചു. അതേസമയം ഭൂകമ്പത്തെ തുടർന്ന് ഏകദേശം 860,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. എന്നാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വടക്കുകിഴക്കൻ ജപ്പാനിലെ ചില ട്രെയിനുകളുടെ സർവീസ് നിർത്തി. മറ്റ് നാശനഷ്ടങ്ങളെ സംബന്ധിച്ച് പരിശോധന തുടരുകയാണെന്നും അധികൃതർ പറഞ്ഞു.