ബെയ്‌ജിങ്:ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 56 കിലോമീറ്റര്‍ പരിധിയില്‍ വ്യാപിച്ചു.
ചൈനയില്‍ ഭൂചലനം ; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു - ചൈനയില്‍ ഭൂമികുലുക്കം
റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 56 കിലോമീറ്റര്‍ പരിധിയില്‍ വ്യാപിച്ചു.
ചൈനയില്‍ ഭൂമികുലുക്കം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു
ഷിന്‍ജിയാങ്ങിലെ പെയ്‌സ്വാതിലാണ് എറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുള്ളത് രക്ഷാപ്രവര്‍ത്തനത്തെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്.